പാലാ: വിവിധേ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങൾ നാളെ സമർപ്പിക്കും. റെജി ലൂക്കോസ്,ബിനു വള്ളോംപുരയിടം (മാദ്ധ്യമ പ്രവർത്തനം),എബി ജെ.ജോസ്(ദേശീയോദ്ഗ്രഥനം), സൂരജ് പാലാക്കാരൻ(ഓൺലൈൻ മാദ്ധ്യമ പ്രവർത്തനം), ടോം ജോസഫ്, കഷോർ കുമാർ, പിന്റോ മാത്യു, നീനാ പിന്റോ, അൽവിൻ ഫ്രാൻസീസ് (കായികം), ഒ.സി.സെബാസ്റ്റ്യൻ(കലാകായികം),സന്തോഷ് മരിയസദനം( ജീവകാരുണ്യം) എന്നിവരാണ് പുരസ്‌കാരത്തിന്
തെരഞ്ഞെടുക്കപ്പെട്ടത്. നാളെ രാവിലെ 10ന് കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജോസ് കെ.മാണി എംപി, മാണി സി കാപ്പൻ എംഎൽഎ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും. കെ.സി. തങ്കച്ചൻ കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം രജേഷ് വാളിപ്ലാക്കൽ, കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ളാലം ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ബേബി കട്ടയ്ക്കൽ,കടനാട് പഞ്ചായത്തംഗം ജെയ്‌സി സണ്ണി, ജയ്‌സൺ പുത്തൻ കണ്ടം, മത്തച്ചൻ ഉറുമ്പുകാട്ട്,
ജോയി ജോർജ്ജ്, കുര്യാക്കോസ് ജോസഫ്, കെ.ഒ. രഘുനാഥ്, രാജുമോൻ കലവനാൽ, സഷ് കെ.ബി
എന്നിവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ കെ.സി. തങ്കച്ചൻ കുന്നുംപുറം, അഡ്വ.തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, സിബി അഗസ്റ്റിൻ, സതീഷ് കെ.ബി. എന്നിവർ പങ്കെടുത്തു.