അടിമാലി.കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ശനിയാഴ്ച അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തും. കേരളത്തിലെ മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർപ്പുകൽപ്പിക്കുന്നതിനും നീതിന്യായ സംവിധാനം കൂടുതൽ സുഗമവും സുതാര്വവും കാര്യ ക്ഷമമാക്കുന്നതിനുമായി സിവിൽ ക്രിമിനൽ കോടതികൾ ഏകീകരിക്കണമെന്ന് അസോസിയേഷൻൻ ആവശ്യപ്പെട്ടു. .സമ്മേളനം അഡ്വ.എ. രാജ എം.എൽ എ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജോയി. കെ.പി. മുഖ്യപ്രഭാഷണം നടത്തും. അടിമാലി മുൻസിഫ് മജിസ്‌ട്രേറ്റ് ലതിക മോഹൻ ഉപഹാര സമർപ്പണം നടത്തും. സമ്മേളനത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.