കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് ഇടവക പ്രഖ്യാപന സുവർണ്ണജൂബിലി ഉദ്ഘാടനവും തിരുനാൾ ആഘോഷവും 7,8,9 തീയതികളിൽ നടക്കും. 7ന് ഉച്ചകഴിഞ്ഞ് 4.30ന് വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം തിരുനാൾ കൊടിയേറ്റും. ആഘോഷമായ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ ജോസഫ് വെള്ളമറ്റം മുഖ്യകാർമ്മികത്വം വഹിക്കും. 8ന് ഉച്ചക്കഴിഞ്ഞ് 2.30ന്കഴുന്നുപ്രദക്ഷിണം. 4.30ന് വി.കുർബാന മോൺസിഞ്ഞോർ ജോർജ് ആലുങ്കൽ മുഖ്യകാർമ്മികത്വം. 6.15ന് പൊടിമറ്റം സെന്റ് ജോസഫ്‌സ് ചർച്ച് ഗ്രോട്ടോയിലേയ്ക്ക് പ്രദക്ഷിണവും ലദീഞ്ഞും. ചെറുവള്ളി സെന്റ് മേരീസ് ചർച്ച് വികാരി ഫാ ഡെന്നി നെടുംപതാലിൽ തിരുനാൾസന്ദേശം.9ന് രാവിലെ 7.15ന് വി.കുർബാന പുളിയന്മല നവദർശന ഡയറക്ടർ ഫാ.തോംസൺ കൂടപ്പാട്ട്. ഉച്ചകഴിഞ്ഞ് 2.15ന് കഴുന്നുപ്രദക്ഷിണം. 4.15ന് ആഘോഷമായ വി കുർബാനയും ഇടവക പ്രഖ്യാപനത്തിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാർമാത്യു അറയ്ക്കൽ നിർവ്വഹിക്കും. സെപ്തംബർ 18ന് സുവർണ്ണജൂബിലി ആഘോഷ സമാപനം.