കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265-ാം നമ്പർ കുറിച്ചി ശാഖായോഗം വക കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റും താഴും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ ശാഖാ മാനേജിംഗ് കമ്മറ്റി യോഗം ചേർന്ന് പ്രതിഷേധിച്ചു. കുറ്റക്കാരായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ശാഖാ പ്രസിഡന്റ് കെ.എൻ ജയപ്രകാശ് കുളത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കല്ലുങ്കൽ, യൂത്ത്മൂവ്‌മെന്റ് ജില്ലാ ട്രഷറർ പ്രശാന്ത് മനന്താനം, ശങ്കരപുരം ക്ഷേത്രം ദേവസ്വം മാനേജർ ബിജു ശ്രീവാണി, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കെ.എസ് സുരേഷ് വേലംപറമ്പിൽ, വിജയൻ നെടുംപറമ്പിൽ, ഇന്ദുചൂഢൻ ഓണംകുറ്റിയിൽ, വി.വി ഹരികുമാർ വേഴയ്ക്കാട്ട്, സതീശൻ കുറ്റിക്കാട്, എം.ഡി ബൈജു കളരിപ്പറമ്പ്, ഷാജി കുളങ്ങര, ഐഷ ശശി കുന്നുംപുറം എന്നിവർ പങ്കെടുത്തു.