
അടിമാലി: ജീവിതത്തിലേക്കു തിരിച്ചു വരാൻ സീനയ്ക്ക് സുമനസുകളുടെ സഹായം വേണം. അടിമാലി കല്ലേപ്പുളിക്കൽ കെ.കെ ബാബുവിന്റെ ഭാര്യ സീനയാണ് (49) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വിധിയോടു മല്ലടിക്കുന്നത്. ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ മാസം ചികിത്സ തേടിയത്. എന്നാൽ പാെടുന്നനെ നില വഷളാവുകയായിരുന്നു.അപ്പോഴേക്കും ഇരു വൃക്കകൾ ഉൾപ്പടെ പല ആന്തരിക അവയവങ്ങൾക്കും തകരാർ സംഭവിച്ചു. നാല് ആഴ്ച പിന്നിട്ടപ്പോഴേക്കും ജീവിതത്തിലേക്ക് തിരികെ എത്താനാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും പന്ത്രണ്ടു ലക്ഷത്തോളം ചെലവായി. ഇനിയും ഇരുപതു രക്ഷത്തോളം രൂപ കണ്ടെത്തിയാലാണ് തുടർ ചികിത്സയിലൂടെ പഴയ നിലയിലേക്ക് എത്തുകയുള്ളു.ഡയാലിസിസ് ഇപ്പോഴും തുടരുകയാണ്. ഭർത്താവ് ബാബു പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും സാമ്പത്തീകമായി പ്രതിസന്ധിയിലാണ്. ഇപ്പോഴും വാടക കെട്ടിടത്തിൽ ആണ് താമസം. സീനയ്ക്ക് അടിമാലി അർബൻ സഹകരണ സംഘത്തിൽ ജോലിയുണ്ടെങ്കിലും സാമ്പത്തികത്തിന്റെ എല്ലാ പരിധികളും കടന്നു. ഈ കുടുംബത്തെ സഹായിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ
നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ പേരിൽ അടിമാലി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ:13640200008504.ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001364. വിവരങ്ങൾക്ക് 94472 14495 (ഡയസ് പുല്ലൻ ചെർമാൻ)