വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു. ക്ഷേത്രം തന്ത്റി മോനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മുരിഞ്ഞൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി ആറാട്ട് ചടങ്ങുകൾ നടത്തി. ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത്, ഗോപാലകൃഷ്ണൻ എബ്രാംന്തരി, സൈലേഷ് ശ്രീകുമാർ എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി രാകേഷ് ടി. നായർ, വൈസ് പ്രസിഡന്റ് ഹരിഹരൻ, ട്രഷറർ രാധാകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി പി.സി. ശ്രീശാന്ത്, അനുകുമാർ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.