job

കോട്ടയം : സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്ന് രാവിലെ 8 മുതൽ ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളേജിൽ നടക്കും. ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ തൊഴിൽ മേളയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. വിവിധ മേഖലകളിലായി 1500 തൊഴിലവസരങ്ങളുണ്ടാകും. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ടായിരിക്കില്ല. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 0471 2700811.