weel

കോട്ടയം : വികലാംഗ കോർപറേഷൻ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യവിതരണത്തിന്റെയും ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കുന്ന 'ശുഭയാത്ര'പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് തവളക്കുഴി സാൻജോസ് സ്‌പെഷ്യൽ സ്‌കൂളിൽ നടക്കും. വൈകിട്ട് 3 ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. തീവ്രഭിന്നശേഷിക്കാരായ 12 വയസുവരെയുള്ള കുട്ടികൾക്ക് 20,000 രൂപ വീതം സ്ഥിരനിക്ഷേപമായി നൽകുന്ന 'ഹസ്തദാനം' പദ്ധതിപ്രകാരമാണ് ആനുകൂല്യം വിതരണം ചെയ്യുക.