കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ 109-ാമത് ഉത്സവം 9 മുതൽ 16 വരെ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എം.മധു, യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി, യൂണിയൻ സെക്രട്ടറി ആർ.രാജീവ് എന്നിവർ അറിയിച്ചു. 9ന് രാവിലെ 5ന് നടതുറക്കൽ, പതിവ് പൂജകൾ. രാവിലെ 9ന് മൃത്യുഞ്ജയഹോമം, വൈകുന്നേരം 4ന് കൊടിഘോഷയാത്ര ചെങ്ങളം ശ്രീകല ക്ഷേത്രചമയം ഗണപതി നമ്പൂതിരിയുടെ വസതിയിൽ നിന്നും കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങി, ചെങ്ങളം വടക്ക് 267-ാം നമ്പർ ശാഖയിലെത്തി സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികപൂജകൾ, വൈകിട്ട് 8.45നും 9.15നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് അത്താഴപൂജ. 10ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ച്ചശ്രീബലി, 6.30ന് ദീപാരാധന, 7.30ന് വിളക്കിന്നെഴുന്നള്ളിപ്പ്.
11ന് 10.15ന് ഇളനീർ തീർത്ഥാടനം വ്രതാരംഭം, 12.30ന് ഉത്സവബലി ദർശനം, 7.30ന് വിളക്കിന്നെഴുന്നള്ളിപ്പ്. 12ന് 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7.30ന് വിളക്കിന്നെഴുന്നള്ളിപ്പ്. 13ന് 10.30ന് ഉത്സവബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7ന് ഭഗവതിസേവ, 7.30ന് വിളക്കിന്നെഴുന്നള്ളിപ്പ്. 14ന് 8.30ന് ഇളനീർ തീർത്ഥാടനം തിരുവാതുക്കൽ ഗുരുനഗറിൽ നിന്നും കാരാപ്പുഴ, തിരുനക്കര വഴി നാഗമ്പടം ക്ഷേത്രത്തിലേക്ക് പുറപ്പെടും. 11ന് ഇളനീർതീർത്ഥാടനം സമർപ്പണം, പുഷ്പാഭിഷേകം,7ന് സർപ്പബലി, 7.30ന് വിളക്കിന്നെഴുന്നള്ളിപ്പ്. 15ന് 10.30ന് ഉത്സവബലി, വൈകിട്ട് 5.30ന് കാഴ്ച്ച ശ്രീബലി, 6.30ന് ദീപാരാധന, 7ന് ക്ഷേത്രാചാര്യൻ ബോധാനന്ദ സ്വാമികളുടെ അനുസ്മരണം, ജ്യോതി പ്രകാശനം സ്വാമി ധർമ്മചൈതന്യ, 7.30ന് അത്താഴപൂജ, 9.30ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, 10.30ന് പള്ളിനായാട്ട്. 16ന് രാവിലെ 6ന് നടതുറക്കൽ, പള്ളിയുണർത്തൽ, വൈകുന്നേരം മൂന്നിന് യാത്രാബലി, ആറാട്ട് പുറപ്പാട്, 5.45ന് ആറാട്ട് വിളക്ക്, 6ന് തിരുആറാട്ട്, 6.30ന് ദീപാരാധന, 7.30ന് ആറാട്ട് എഴുന്നള്ളിപ്പ്, താലപ്പൊലി, 9.30ന് കൊടിയിറക്ക്, വലിയകാണിക്ക.