accident

രാജാക്കാട് : രാജാക്കാട് ടൗണിൽ നിർത്തിയിട്ടിരുന്ന മിനി ലോറി പിന്നിലേക്ക് ഉരുണ്ട് കടയിലേക്ക് ഇടച്ചു കയറി. രാജാക്കാട് കുത്തുങ്കൽ റോഡിൽ എസ്.ബി.ഐ എ.റ്റി.എമ്മിന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം തകർത്ത് മിനി ലോറിയുടെ പകുതി ഭാഗം കടയുടെ ഉള്ളിലേക്ക് കയറി. കോതമംഗലം സ്വദേശിയുടെ വാഹനമാണ് ടൗണിൽ പ്രവർത്തിക്കുന്ന ഹരിത ട്രേഡേഴ്‌സ് എന്ന വളം കടയിലേക്ക് ഇടിച്ചു കയറി അപകടത്തിൽ പെട്ടത്. ചെറിയ കയറ്റമുള്ള റോഡിൽ ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം പലചരക്കു സാധനങ്ങൾ മൊത്ത വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവർ ഇറങ്ങി. സമീപത്തെ കടയിൽ പലചരക്കു സാധനങ്ങൾ ഇറക്കുന്നതിനിടയിൽ പെട്ടന്ന് വാഹനം പുറകോട്ട് ഉരുണ്ട് സമീപത്തെ വളം കീടനാശിനികൾ വിൽക്കുന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജീവനക്കാരൻ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കടയിലെ മേശ, കമ്പ്യൂട്ടർ, വളം, കീട നാശിനിമരുന്നുകൾ തുടങ്ങി നിരവധി വസ്തുക്കൾ നശിച്ചു.
രാ