കോട്ടയം: സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ മതവിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയതിന് വസിം അൽ ഹക്കീം എന്നയാൾക്കെതിരെ കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.ഏബിൾ ഫ്രാൻസിസ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. സമൂഹ മാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രസംഗങ്ങൾ, പോസ്റ്റുകൾ, കമന്റുകൾ എന്നിവയ്‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു.