vaxin

കോട്ടയം : ജില്ലയിൽ ഇന്നലെ 7583 കുട്ടികൾ കൂടി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതോടെ ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 15,329 ആയി. 15 മുതൽ 18 വയസുവരെയുള്ളവർക്ക് കൊവാക്‌സിനാണ് നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രാഥമികസാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുട്ടികൾക്ക് വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.