മണിമല: സംസ്ഥാന എനർജി മാനേജ്‌മെന്റ്, മണിമല ഗ്രാമപ്പഞ്ചായത്ത്, ഗ്രാമവികാസ് സൊസൈറ്റി, വിസിബ് എന്നിവ ചേർന്ന് വനിത ശാക്തീകരണ ശില്പശാല നടത്തി. ഊർജസംരക്ഷണത്തിന് ജില്ലയിലെ വനിതാസംരംഭകർക്ക് പരിശീലനം നൽകി. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമൺ, വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനിമോൾ സതീഷ്, ജലജ മോഹനൻ, ബിനോയ് വർഗീസ്, മനു ശ്രീധർ, കെ.വി.ജിതിൻ, ഗോപകുമാർ കങ്ങഴ, സിബി പുരയിടം, അമൽജോസ് എന്നിവർ പ്രസംഗിച്ചു.