seminar

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തും വാഴൂർ ബ്ലോക്ക് പഞ്ചായത്തും വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംരംഭകത്വ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി സതി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ് പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, രാജേഷ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, അഭിലാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി വ്യവസായ വികസന ഓഫീസർ അനീഷ് മാനുവൽ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.കെ.ഫൈസൽ എന്നിവർ ക്ലാസുകൾ നയിച്ചു.