
രാജാക്കാട് : രാജാക്കാട് ടൗണിൽ നിറുത്തിയിട്ടിരുന്ന മിനി ലോറി പിന്നിലേക്ക് ഉരുണ്ട് കടയിലേക്ക് ഇടിച്ചു കയറി. രാജാക്കാട് കുത്തുങ്കൽ റോഡിൽ എസ്.ബി.ഐ എ.ടി.എമ്മിന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം തകർത്ത് മിനി ലോറിയുടെ പകുതി ഭാഗം കടയുടെ ഉള്ളിലേക്ക് കയറി. കോതമംഗലം സ്വദേശിയുടെ വാഹനമാണ് ടൗണിൽ പ്രവർത്തിക്കുന്ന ഹരിത ട്രേഡേഴ്‌സ് എന്ന വളം കടയിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ടത്. ജീവനക്കാരൻ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. കടയിലെ മേശ, കമ്പ്യൂട്ടർ, വളം, കീടനാശിനിമരുന്നുകൾ തുടങ്ങിയവ നശിച്ചു.