പാലാ: വി.സി ജോസഫിനെ ആദരിക്കുന്നതിന് നാളെ വൈകിട്ട് 5ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
മാണി സി. കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മംഗളപത്രം സമർപ്പിക്കും. എസ്. പഴനിയാപിള്ള, അഡ്വ. ബിനു പുളിക്കക്കണ്ടം, ഡോ. ജോർജ്ജ് മാത്യു, പ്രൊഫ. സാബു ഡി. മാത്യു, സി.വി. സണ്ണി, വി.സി. പ്രിൻസ്, സാബു എം.ജി., അരുൺ കെ.ജെ., ചിത്ര എസ്., ബിനോയി തോമസ്, ജോസ് ജോർജ്ജ് എന്നിവർ ആശംസകൾ നേരും. വി.സി. ജോസഫ് മറുപടി പ്രസംഗവും നടത്തുമെന്ന് ഗുരുപാദേ സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് എം. പാറയിൽ, കെ.ആർ സൂരജ് പാലാ, അരുൺ കെ. ജോസഫ്, സുനിൽ ജോസഫ്, ജോസ് ജോർജ്ജ് എന്നിവർ അറിയിച്ചു.