പാലാ: പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ ആലങ്ങാട് സംഘത്തിന്റെ പാനക പൂജ 9ന് വൈകിട്ട് 7ന് കടപ്പാട്ടൂർ ക്ഷേത്രത്തിൽ നടക്കും. എരുമേലി പേട്ടതുള്ളലിന്റെ മന്നോടിയായി കടപ്പാട്ടൂർ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആലങ്ങാട് സംഘം സന്നിധിയിൽ നടത്തിവരാറുള്ള പാനക
പൂജയ്ക്ക് സമൂഹ പെരിയോൻ കുന്നുകര രാജപ്പൻ നായർ മുഖ്യകാർമ്മികത്വം വഹിക്കും പന്തളം കൊട്ടാരത്തിൽ നിന്നും ആലങ്ങാട് യോഗത്തിന് ലഭിച്ച
പുരാതനമായ അയ്യപ്പ ഗോളകയും കൊടിക്കൂറയും വഹിച്ച് ശനിയാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സംഘത്തെ ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ,
സെക്രട്ടറി എസ് സരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി ഇടച്ചേരിൽ എന്നിവർ ചേർന്ന് സ്വീകരിക്കും.