പാലാ: കെ.എം.മാണിയുടെ മരണശേഷം കേരള കോൺഗ്രസിന്റെ തകർച്ച സ്വപ്നം കണ്ട് ചവിട്ടി പുറത്താക്കിയവർക്ക് പാർട്ടി പ്രവർത്തകർ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് (എം) യൂണിറ്റ് സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും തുടക്കം കുറിച്ച് പാലാ മുത്തോലിയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, റൂബി ജോസ്, ടോബിൻ കെ.അലക്‌സ്, ജി. രൺദീപ്, ഒ.ജെ ജോസ്, ബിബിൻ മാനുവൽ, മാത്തുകുട്ടി മാത്യു, പി.അർ.ശശി, രാജൻ മുണ്ടമറ്റം, അനില മാത്തുക്കുട്ടി, ഒ.ജെ.ജോൺ, അവിനാശ് വലിയമംഗലം, ബിനു അഗസ്ത്യൻ എന്നിവർ പ്രസംഗിച്ചു.