കല്ലറ : കല്ലറ ശ്രീ ശാരദ ക്ഷേത്രത്തിൽ ഉത്സവം 10ന് കൊടിയേറും. 10നു വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി പാണാവള്ളി അജിത് എന്നിവരുടെ മുഖ്യകർമികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവ ദിവസങ്ങളിൽ നവകം, പഞ്ചഗവ്യം, കലശ പൂജ, ദേവീ ഭാഗവത പാരായണം, ശ്രീഭൂതബലി, വിലക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവ നടക്കും. കലാവേദിയിൽ 10ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ, 11ന് വൈകിട്ട് 6ന് ഓട്ടൻതുള്ളൽ, 7.30ന് മാനസജപലഹരി. 12ന് വൈകിട്ട് 7ന് തുളസിക്കതിർ സംഗീതനിശ. 13ന് വൈകിട്ട് 7ന് നൃത്താഞ്ജലി, 8ന് ഡോ വസന്തകുമാർ നയിക്കുന്ന കഥപ്രസംഗം. പള്ളിവേട്ട ദിനമായ 14ന് ഉച്ചകഴിഞ്ഞു 4ന് ശ്രീ ശാരദ യൂത്ത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കല്ലറപ്പൂരം. നൽപ്പത്തിയൊന്നിൽപ്പരം കലാകാരന്മാർ ചേർന്നു അവതരിപ്പിക്കുന്ന പാണ്ടിമേളം അവതരിപ്പിക്കും. രാത്രി 10ന് പള്ളിവേട്ട. 15ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ശാഖയിലെ മുൻ പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കും. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ ഡി പ്രസാദ് ആരിശേരി, യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ, യോഗം കൗൺസിലർ സി.എം ബാബു എന്നിവർ പ്രസംഗിക്കും, 12.30ന് ആറാട്ടു സദ്യ,4.30ന് ആറാട്ടുബലി, 6.30ന് കളമ്പുകാട് ഗുരുമന്ദിരം കടവിൽ ആറാട്ട് എന്നിവ നടക്കും. ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ, വൈസ് പ്രസിഡന്റ് ഡി.പ്രകാശൻ, വനിതാസംഘം പ്രസിഡന്റ് രാധാമണി സുകുമാരൻ, സെക്രട്ടറി സിന്ധുരാജ്, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ ഷിബിൻ, വിഷ്ണു, ശാരദ യൂത്ത് ട്രസ്റ്റ് ഭാരവാഹികളായ മനോജ്, രതീഷ് ബാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.