omicron

കോട്ടയം : ജില്ലയിൽ നാല് പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ജില്ലയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചയാൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ജനുവരി ഒന്നിനും ഒരാൾ ജനുവരി രണ്ടിനും യു.എ.ഇ യിൽ നിന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും കങ്ങഴ നിരീക്ഷണകേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമായി ക്വാറന്റൈനിൽ കഴിയുകയുമായിരുന്നു. തുടർന്നുള്ള ജനിതക പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.