മുണ്ടക്കയം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളുടെ ആത്മാഭിമാന സദസ് മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്നു. സംയുക്ത യൂണിയൻ സെക്രട്ടറി പി.എസ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി റ്റി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൻ.സി ശേഖർ, റ്റി.കെ ശിവൻ, വി.പി ഇസ്മയിൽ, നാസർ പനച്ചിയിൽ, റ്റി.റ്റി സാബു , തോമസ് മാത്യൂ, കെ,എസ് രാജു, പി.കെ നസീർ , എം.ജി രാജു, എം.എസ് മണിയൻ, അഡ്വ: പി.ജീരാജ് എന്നിവർ സംസാരിച്ചു