മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 2022 - 23 വാർഷിക പദ്ധതി രൂപീകരണത്തിനായി വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി മെമ്പർ ബേബിച്ചൻ പ്ലാക്കാടൻ ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ പി.കെ പ്രദീപ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ,വിൻസി മാനുവൽ പ്രസന്ന ഷിബു, ബി.ജയചന്ദ്രൻ, സുനിൽ.ടി.രാജ്, റെജീന റഫീഖ്, ചാർലി കോശി, റെജി , അനിൽ സുനിത എന്നിവർ പ്രസംഗിച്ചു.