വൈക്കം : എസ്.എൻ.ഡി.പി യോഗം 4472-ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനവും ആദ്യ ഫണ്ട് സ്വീകരണവും യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ അദ്ധ്വക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപു കെ. ദിനേശ്, സെക്രട്ടറി സന്തോഷ് കരിപ്പുറത്ത്, നിഖിൽ തിലകൻ, രമ്യ സന്തോഷ്, ഷീബ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ കമ്മറ്റി മെമ്പർ അനിൽകുമാർ താഴംതറ ആദ്യ ഫണ്ട് നൽകി.