മൂന്നാർ: സി.പി.എം- സി.പി.ഐ ഭിന്നതയെ തുടർന്ന് ചിന്നക്കനാൽ പഞ്ചായത്തിൽ നഷ്ടപ്പെട്ട ഭരണം വീണ്ടും കോൺഗ്രസിന് ലഭിച്ചു. ഡിസംബർ 15നാണ് സ്വതന്ത്രയുടെ പിന്തുണയോടെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ കൂടി പ്രസിഡന്റായിരുന്ന സിനി ബേബിയേയും വൈസ് പ്രസിഡന്റായിരുന്ന ആർ. വള്ളിയമ്മയെയും പുറത്താക്കിയത്. തുടർന്നാണ് വ്യാഴാഴ്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചത്. എന്നാൽ, സി.പി.എം- സി.പി.ഐ തമ്മിലടി ഒത്തുതീരാത്തതിനെ തുടർന്ന് ഇരുകൂട്ടരും തിരഞ്ഞെടുപ്പിന് എത്തിയില്ല. സ്വതന്ത്ര അംഗവും വിട്ടുനിന്നു. 13 അംഗ ഭരണസമിതിയിൽ ഏഴ് പേർ വിട്ടുനിന്നതോടെ ക്വാറം തികയാതെ വന്നു. ഇതോടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ചയും ഇരുകൂട്ടരും വിട്ടുനിന്നു. ഇതോടെ പഞ്ചായത്തീരാജ് നിയമപ്രകാരം പങ്കെടുക്കുന്ന അംഗങ്ങളെ ഉപയോഗിച്ച് വരണാധികാരിയും പൊതുമരാമത്ത് വകുപ്പ് അസി.എക്സി.എൻജിനീയറുമായ കെ. പ്രേമാനന്ദൻ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. രാവിലെ 11ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടന്നു. ഇതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്ന സിനി പ്രസിഡന്റായും വള്ളിയമ്മാൾ വൈസ് പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലെ ഏഴാം വാർഡായ ചെമ്പകത്തൊഴുകുടിയിൽ നിന്ന് സി.പി.എമ്മിലെ സരോജനിയെ 40 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ സിനി ബേബി വിജയിച്ചത്. പത്താം വാർഡായ ലോവർ സൂര്യനെല്ലിയിൽ നിന്ന് എതിർ സ്ഥാനാർഥിയായിരുന്ന സി.പി.ഐ.യിലെ സുന്ദരിയെ 59 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വള്ളിയമ്മാൾ വിജയിച്ചത്. ഇനി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കണമെങ്കില്‍ എല്‍ ഡിഎഫിന് ആറ് മാസം കാത്തിരിക്കേണ്ടി വരും. പതിമൂന്നംഗ ഭരണസമിതിയിൽ യു.ഡി.എഫ്- ആറ്, സി.പി.ഐ- നാല്, സി.പി.എം- രണ്ട്, സ്വതന്ത്ര - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
സി.പി.എം- സി.പി.ഐ തർക്കത്തിന് പിന്നിൽ
ഒരു വർഷം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12-ാം വാർഡിൽ നിന്നുള്ള സ്വതന്ത്ര അംഗം വി. ജയന്തിര പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പ് വഴിയാണ് സിനി ബേബി പ്രസിഡന്റായത്. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐയ്ക്ക് ലഭിക്കേണ്ടിയിരുന്ന പ്രസിഡന്റ് സ്ഥാനം സി.പി.എം നേതാക്കളുടെ അറിവോടെ സ്വതന്ത്രയെ മാറ്റി നിറുത്തി നഷടപ്പെടുത്തിയെന്നാരോപിച്ച് പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐ അംഗങ്ങൾ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് അന്ന് കോൺഗ്രസിലെ ആർ. വള്ളിയമ്മാൾ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് അംഗങ്ങൾ ഒരുമിച്ചു കൊണ്ടുവന്ന അവിശ്വാസത്തിലൂടെ ഇരുവരും പുറത്തായതിന് ശേഷം സ്വതന്ത്രയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരണത്തിലെ സ്ഥാനമാനങ്ങൾ സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിൽ ധാരണയായിരുന്നു. എന്നാൽ വേണാട് വാർഡിൽ നിന്നു മത്സരിച്ച എൽ.ഡി.എഫ് ഒദ്യോഗിക സ്ഥാനാർത്ഥിയാ