മുണ്ടക്കയം: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത ഫ്യൂച്ചർ സ്റ്റാർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 21ന് രാവിലെ 11ന് മുരിക്കുംവയൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റുൻകുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷ്,ഡിവിഷൻ അംഗം പി.കെ പ്രദീപ്, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്, എം.പി. രാജേഷ്,ചാർളി കോശി, രേഖാ മോൾ പി.ആർ, ബിൻസി മാനൂവേൽ, ജയലാൽ കെ.വി, കെ.എൻ സോമരാജൻ, സുരേഷ് കുമാർ, കാർത്തിക സി നായർ എന്നിവർ പങ്കെടുത്തു. 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.