കുമരകം : കാേട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിൽ വില്പന കേന്ദ്രത്തിന്റേയും മത്സ്യാധിഷ്ഠിത വളം നിർമ്മാണ യുണിറ്റിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കൃഷി മന്ത്രി പി.പ്രസാദ് നിർവഹിക്കും. മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യാേഗത്തിൽ സി.ഐ. എഫ്.റ്റി . ഡയറക്ടർ ഡോ: ഡി.എൻ രവിശങ്കർ മുഖ്യപ്രഭാഷണം നടത്തും. മത്സ്യാധിഷ്ഠിത വളം നിർമ്മാണത്തിന്റെ ഡെമോണ്സ്ട്രേഷനും സെമിനാറും നടക്കും. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി.കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, ബീന ജോർജ് , ബെന്നി വില്യംസ്, ജോബി ബാസ്റ്റിൻ, ജയശ്രീ കൃഷ്ണൻകുട്ടി, ഡോ. എ.എ സൈനുദ്ദീൻ,​ ഡോ. ജി. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.