ചങ്ങനാശ്ശേരി: എൻ.സി.പി ചങ്ങനാശേരി ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ഉദ്‌ഘാടനം വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ലിനു ജോബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി ബേബി, ബെന്നി മൈലാടൂർ, ടോമി ചങ്ങങ്കേരി, ജോർജ് കുട്ടി എം.സി, എസ്. ദേവദാസ്, സേവിയർ ആന്റണി, കെ.എസ് സോമനാഥ്, അഡ്വ.ജയപ്രകാശ് നാരായണൻ, ഉത്തമകുറുപ്പ്, സിബി അടവിച്ചിറ,മധു മേനോൻ, റെനി ജോസഫ്, ബാബു കവലക്കൻ, വിഷ്ണു എം കെ, സിയാബ്, ലിജോ, സിജോ പോളക്കൻ, മനോജ്‌ കോയിപ്പള്ളി, ജോമോൻ ജോപ്പൻ, എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എൻ.സി.പിയിലേക്ക് വന്നവർക്ക് യോഗത്തിൽ സീകരണം നൽകി