baby-missing

കോട്ടയം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് കു‌ഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിനുശേഷം ആശുപത്രി അധികൃതർ അതുമായി ബന്ധപ്പെട്ട് തങ്ങളോട് സംസാരിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ പിതാവ് ശ്രീജിത്ത് കുറ്റപ്പെടുത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ.പി.ജയകുമാർ ഇന്നലെ രാവിലെ വാർഡിൽ എത്തി അന്വേഷിച്ചതല്ലാതെ മറ്റാരും എത്തിയില്ല. സംഭവദിവസം പ്രതി നീതു കൈവശപ്പെടുത്തിയ ചികിത്സാരേഖകൾ ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് എത്തിച്ചത്. കുഞ്ഞ് ഒരു മണിക്കൂറോളം നീതുവിന്റെ കൈവശം ഉണ്ടായിരുന്നു. ഈ സമയം കുഞ്ഞിന്റെ ഫോട്ടോ ഉൾപ്പെടെ പകർത്തി. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.