കുമരകം : കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കുമരകം ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ് നിവേദനം നൽകി. ക്ലബിന് വേണ്ടി പ്രസിഡന്റ് വി.എസ് സുഗേഷ്, സെക്രട്ടറി പി.എസ് രഘു , എൻ.എൻ മുരളീധരൻ എന്നിവർ ചേർന്നാന്ന് നിവേദനം നൽകിയത്. രാത്രികാലങ്ങളിൽ കുമരകം നിവാസികളും വിനോദസഞ്ചാരികളും അടിയന്തര സാഹചര്യത്തിൽ ചികിത്സ തേടി കോട്ടയത്തേക്ക് പോകേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.