investigation

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിലെ സുരക്ഷാവീഴ്ച അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ നിയോഗിച്ചു. ആർ.എം.ഒ ഡോ. ആർ.പി രഞ്ജിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആർ.രതീഷ്, നഴ്‌സിംഗ് ഓഫീസർ സുജാത എന്നിവരാണ് അന്വേഷിക്കുക. ഇനിമുതൽ ആശുപത്രിയിൽ ഡ്യൂട്ടിയിലെത്തുന്ന എല്ലാ ജീവനക്കാരുടെയും തിരിച്ചറിയൽ കാർഡ് പരിശോധിക്കും.