പദ്ധതിയുമായി വാഴൂർ ഗ്രാമപഞ്ചായത്ത്
കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ 150 മഴവെള്ളസംഭരണികളുടെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ടത്തിൽ അനുവദിച്ച 150 മഴവെള്ളസംഭരണികളുടെ നിർമ്മാണ ഉദ്ഘാടനവും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കേരള സർക്കാർ സംരംഭമായ കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസിയുടെ സഹകരണത്തോടെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വാഴൂർ ഗ്രാമപഞ്ചായത്ത്. 150 കുടുംബങ്ങളിൽ 10000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാനത്ത് മഴവെള്ള സംഭരണി നിർമ്മാണത്തിന് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും ആദ്യം 150 മഴവെള്ളസംഭരണി പൂർത്തിയാക്കിയത് വാഴൂർ ഗ്രാമപഞ്ചായത്തിലാണ്. ഇതേതുടർന്ന് 150 മഴവെള്ള സംഭരണികൾ കൂടി നിർമ്മിക്കാനുള്ള ഫണ്ട് കൂടി അനുവദിച്ചു. മഴവെള്ള സംഭരണി നിർമ്മാണത്തിനായി ഒന്നരക്കോടി രൂപയാണ് ചെലവഴിക്കുന്നത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി .എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി ,എ.എം.മാത്യു ആനത്തോട്ടം,വാഴൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ തോമസ് വെട്ടുവേലിൽ, ഡി .സേതുലക്ഷ്മി, ശ്രീകാന്ത് പി.തങ്കച്ചൻ എന്നിവർ പങ്കെടുത്തു. റെയിൻ സെന്റർ മാനേജർ ജോണി റിപ്പോർട്ട് അവതരിപ്പിച്ചു.