veena-george

കോട്ടയം: ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ കുഞ്ഞിനെയും, മാതാവിനെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിക്കണം. മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളുടെ സ്വകാര്യത മാനിച്ചുകൊണ്ട് സി.സി.ടി.വി സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കും. ഇതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.