പാലാ: അരുണാപുരം ഊരാശാല ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 5.30ന് കൊടിക്കൂറ, കൊടിക്കയർ വരവേല്പ്, 6.30ന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മലമേൽ നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ നേതൃത്വതത്തിൽ കൊടിയേറ്റ്. 8ന് വലിയകാണിക്ക. കുമാരി മീര അരുണിന്റെ സംഗീതസദസ്. 10ന് രാവിലെ 6ന് ഗണപതിഹോമം, 9ന് കലശാഭിഷേകം, വൈകിട്ട് 6.45ന് ലക്ഷ്മി അജിത്തിന്റെ സംഗീതസദസ്. 11ന് രാവിലെ 11ന് ഉത്സവബലി വൈകിട്ട് 6ന് അരുണാപുരം ഭജനസംഘത്തിന്റെ ഭജന, 6.45ന് കുമ്മണ്ണൂർ സരസ്വതി സംഗീതവിദ്യാലയത്തിന്റെ സംഗീതസദസ്. 12ന് രാവിലെ 9.30ന് നാരായണീയ പാരായണം, വൈകിട്ട് 6.45ന് ശ്രീഷാ സുനിലിന്റെ സംഗീതസദസ്, 8ന് വിളക്കിനെഴുന്നള്ളത്ത്, 13ന് വൈകിട്ട് 7.30ന് ശ്രീഭൂതബലി, 6.45ന് നിമിഷ മുരളിയുടെ സംഗീതസദസ്, 14ന് വൈകിട്ട് 6.45ന് അഞ്ജന വിജയകുമാറിന്റെ സംഗീതസദസ്. 15ന് രാവിലെ 9.30ന് നാരായണീയപാരായണം വൈകിട്ട് 6.45ന് കുമാരി മേഘ രാജേഷിന്റെ വീണകച്ചേരി, 8ന് ഐശ്വര്യ ലക്ഷ്മി, അമൃത ലക്ഷ്മി എന്നിവരുടെ സംഗീത സദസ്. 16ന് രാവിലെ 11ന് ഉത്സവബലി, വൈകിട്ട് 6.45ന് തിടനാട് ഭൈരവി മ്യൂസിക്‌സിന്റെ സംഗീതസന്ധ്യ, 8ന് വിളക്കിനെഴുന്നള്ളത്ത്. 17ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, വൈകിട്ട് 6.45ന് എസ്.ആർ ലക്ഷ്മിയുടെ സംഗീതസദസ്, 11ന് പള്ളിവേട്ട എഴുന്നള്ളത്ത്
18ന് രാവിലെ 9ന് കാവടി ഘോഷയാത്ര, 11ന് കാവടിയഭിഷേകം, മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ആറാട്ട് പുറപ്പാട്, 9ന് തിരിച്ചെഴുന്നള്ളത്ത്, 9.30ന് ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ ആറാട്ടിന് സ്വീകരണം, 10 ന് കൊടിയിറക്ക്, 10.30 ന് കലശാഭിഷേകം. ആറാട്ട് നാളിൽ വൈകിട്ട് 6.45ന് കലാവേദിയിൽ ബൈജു എൻ. രജീതിന്റെ സംഗീതസദസ് എന്നിവയാണ് പ്രധാന പരിപാടികൾ.