
ചിങ്ങവനം : എം.സി റോഡിൽ നാട്ടകത്തും, കുറിച്ചിയിലും നടന്ന അപകടങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 ന് നാട്ടകം പോളിടെക്‌നിക്കിന് മുന്നിലായിരുന്നു ആദ്യ അപകടം. കെ.എസ്.ആർ.ടി.സി ബസിടിച്ച് ഫിനാൻസ് പിരിവുകാരനും പാക്കിൽ സ്വദേശിയുമായ ബിബിൻ (35) നാണ് പരിക്കേറ്റത്. ഉച്ചക്കഴിഞ്ഞ് രണ്ടിന് കുറിച്ചിയിൽ കോട്ടയത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോയ കാർ നിയന്ത്രണം വിട്ട് ടയർ കയറ്റി വരികയായിരുന്ന മിനി ലോറിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. വെട്ടിച്ചു മാറ്റിയ കാർ എതിരെ വരികയായിരുന്ന സ്‌കൂട്ടറിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ച് കയറി. ബേക്കറിയുടെ മുൻവശം തകർന്നു.