കുമരകം : സ്‌ത്രീശാക്തീകരണം എന്നത്‌ സമൂഹത്തിന്റെ ശാക്തീകരമാണെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ത്രീകൾക്കായി എടുത്ത പല തീരുമാനങ്ങളും ചരിത്രപരമായിരുന്നുവെന്നും മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുമരകത്ത്‌ നടന്ന സ്‌ത്രീപക്ഷ നവകേരള സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ.വി ബിന്ദു അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ, ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ്‌, സി.കെ ആശ എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി, കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാ സാബു, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്‌കുട്ടി, സംസ്ഥാന എക്‌സി.അംഗം രമാ മോഹൻ, സംസ്ഥാന കമിറ്റി അംഗങ്ങളായ കൃഷ്‌ണകുമാരി രാജശേഖരൻ, കവിതാ റെജി, ഉഷാ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.