കോട്ടയം: എസ്.എൻ.ഡി.പി യോഗം 28 എ ശാഖാ പള്ളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം 11ന് കൊടിയേറും. 11ന് വൈകിട്ട് 7.15 നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്തിലും ക്ഷേത്രം മേൽശാന്തി തൃച്ചാറ്റുകുളം വിഷ്ണു നാരായണൻ ശാന്തിയുടെയും ക്ഷേത്രംശാന്തി വിനീത് ശാന്തിയുടെയും സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്.

12 മുതൽ ഉത്സവദിവസങ്ങളിൽ രാവിലെ 4.30ന് പള്ളിയുണർത്തൽ, 5.15ന് കാഴ്ചശ്രീബലി, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, 12ന് വൈകിട്ട് 7.45ന് താലപ്പൊലി.

16ന് രാവിലെ 10ന് ഉത്സവബലി, 1ന് പ്രസാദമൂട്ട്, 5.15ന് കാഴ്ചശ്രീബലി 7.30 ന് അത്താഴ പൂജ. 17ന് രാവിലെ 9ന് പന്തീരടി പൂജ, നവകം, പഞ്ചഗവ്യം, പൂജ അഭിഷേകം. 5.15ന് കാഴ്ചശ്രീബലി, 7.30ന് അത്താഴ പൂജ, പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട തിരിച്ച് എഴുന്നള്ളിപ്പ്, പള്ളി നിദ്ര. 18ന് രാവിലെ 6ന് നടതുറക്കലിന് ശേഷം 9 മുതൽ 12 വരെ തൈപ്പൂയക്കാവടി അഭിഷേകം, ഇളനീർ അഭിഷേകം,1 മുതൽ മഹാപ്രസാദമൂട്ട്, 4.30 ന് ആറാട്ട് ബലി 5ന് ആറാട്ട് പുറപ്പാട്, 5:30 ന് ആറാട്ട് സ്വീകരണവും വെടിക്കെട്ടും നടത്തുമെന്ന് കമ്മിറ്റിയംഗങ്ങൾ അറിയിച്ചു. പ്രസിഡന്റ് അനിൽ ശങ്കർ, സെക്രട്ടറി ടി.ജി ബിനു, വൈസ് പ്രസിഡന്റ് പി.വി പുഷ്പൻ, കെ.കെ ജ്യോതിഷ്, റ്റി.കെ കരുണാകരൻ, ഇ.ആർ സന്തോഷ്, ദീപു ചേരിക്കൽ, സലികുമാർ കെ.കെ, ഷിബു കെ.എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.