മുണ്ടക്കയം: അസംബനി തലപ്പാറമല അപ്പൂപ്പൻകാവിൽ ഉത്സവം 14നും 15നും നടക്കും. കരിക്ക് പടയണി, പുഴുക്കു പൊങ്കാല, ഗുരുതി പൂജ എന്നിവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രം മേൽശാന്തി എസ്.എൻ പുരം പി.കെ ബിനോയി മുഖ്യകാർമ്മികത്വം വഹിക്കും. 14 നും 15 നും രാവിലെ 5ന് നിർമ്മാല്യ ദർശനം, 5.30ന് കെ.എ.വിജയൻ പാരായണം നടത്തും. 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് മലനട ആചാരങ്ങൾ, 1ന് പ്രസാദമൂട്ട് 6.30ന് ദീപക്കാഴ്ച. 14ന് 8ന് കലശപൂജ, 9ന് കലശാഭിഷേകം, 10.30ന് കരിക്ക് പടയണി, 7ന് തത്വമസി ഭജന സമിതിയുടെ ഭക്തിഗാനസുധ. 15ന് എട്ടിന് തലപ്പാറ അപ്പൂപ്പന് പഴുക്കു പൊങ്കാല, 10ന് പൊങ്കാല നിവേദ്യം, 7.30ന് വെള്ളം കുടിപൂജ, 9.30ന് കരിങ്കാളി അമ്മയ്ക്ക് മഹാഗുരുതി പൂജ. ശാന്തിമാരായ ഹരികൃഷ്ണൻ മുണ്ടക്കയം, അനന്തു പുലികക്കുന്ന്, ബിനു അസംബനി, ബിനു നാരായണൻ മുണ്ടക്കയം, അഭിജിത്ത് പുലിക്കുന്ന് എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.