കോട്ടയം : തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര സമരത്തിന്റെ 95ാം വാർ ഷികത്തിന്റേയും, ഗാന്ധിജിയുടെ സന്ദർശനത്തിന്റെ 85ാം വാർഷികത്തിന്റേയും ആഘോഷത്തിന്റെ ഭാഗമായി ടി കെ മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൽ 6ാം മത് ടി കെ മാധവൻ സ്മാരക അഖില കേരള പ്രസംഗ മത്സരം 30 ന് 2 മുതൽ തിരുവാർപ്പിൽ നടക്കും. തുടർച്ചയായ വർഷങ്ങളിൽ നടന്നു വരുന്ന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും, അതോടൊപ്പം പങ്കെടുക്കുന്ന എല്ലാ വർക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. വിഷയം സബ് ജൂനിയർ (സ്റ്റാന്റേർഡ് 1-4) കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ വായനയുടെ സ്വാധീനം . ജൂനിയർ (സ്റ്റാന്റേർഡ് 5-7 ) അയ്യൻ കാളിയും കേരളനവോത്ഥാനവും . സീനിയർ (സ്റ്റാന്റേർഡ് 8-പ്ലസ് ടു) ഗാന്ധിജി ടി കെ മാധവൻ കൂടിക്കാഴ്ച്ച കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ ചെലുത്തിയ സ്വാധീനം . മത്സര സമയം 5 മിനിട്ട് . പങ്കെടുക്കുന്നവർ ജനുവരി 25 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9446287813, 9496413095, 8943191925.