
കുമരകം : പള്ളിച്ചിറ ജെയ് ഭാരത് ഗ്യാസ് ഏജൻസിക്ക് സമീപം ജെ.സി.ബി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. സമീപത്തെ യാർഡിൽ പണികൾക്ക് ശേഷം ഇന്നലെ ഉച്ചയോടെ പ്രധാന റോഡിലേക്ക് കടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ജെ.സി.ബി തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനം തോട്ടിൽ പതിക്കുന്നതിന് മുൻപ് ഡ്രൈവർ ചാടി രക്ഷപ്പെട്ടു. വൈകിട്ട് മൊബൈൽ ക്രെയിൻ ഉപയോഗിച്ച് ജെ.സി.ബി കരയ്ക്ക് കയറ്റി. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട് കാർ വെള്ളത്തിൽ വീണിരുന്നു. ഈ പ്രദേശത്ത് റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി വേണമെന്ന ആവശ്യം ശക്തമാണ്.