മരങ്ങാട്: സമത ജൈവ കർഷക സമിതിയുടെ മരങ്ങാട് മുണ്ടക്കൽ പാടശേഖര തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി വി.ജി വിജയകുമാർ, എരിയ ട്രഷറർ പി.ജെ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, സി.പി.എം രാമപുരം ലോക്കൽ സെക്രട്ടറി എം.റ്റി. ജാന്റിഷ്, വാർഡ് മെംബർ റോബിൻ ഊടുപുഴ,
സമത ഭാരവാഹികളായ എസ്.രവീന്ദ്രനാഥ്, റ്റി.കെ.മോഹനൻ, കെ. ആർ.സുകുമാരൻ,രാജ മാനുവൽ, പി.കെ.ജയചന്ദ്രൻ , സാബു വി.എസ്, രമേശൻ പി.ആർ, വി.ആർ. രാജേന്ദ്രൻ. ജോസഫ് സക്കറിയാസ്, മുണ്ടക്കൽ, അഡ്വ.വി.ജി. വേണഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.