കാഞ്ഞിരപ്പള്ളി: 300 എം.ബി.പി.എസ് വേഗതയുള്ള വൈഫൈ ഇന്റർനെറ്റ്, ഇന്ത്യയിലെവിടേക്കും സൗജന്യമായി വിളിക്കാവുന്ന ലാൻഡ്‌ഫോൺ സൗകര്യം എന്നിവയോട് കൂടി ബി.എസ്.എൻ.എൽ നൽകുന്ന ഫൈബർ ടു ദി ഹോം കണക്ഷനുകൾ ഇപ്പോൾ എല്ലാ എക്‌സ്‌ചേഞ്ച് പരിധികളിയിലും ലഭ്യമാണ് .

തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ (സിവിൽ സ്റ്റേഷന് സമീപം) നടക്കുന്ന മേളയിൽ ഫൈബർ കണക്ഷനുകൾ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി നൽകും. ഇതോടൊപ്പം ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുക്കാനുള്ള സൗകര്യവും മേളയിൽ ലഭ്യമാണ്. പഴയ ലാൻഡ്‌ഫോൺ നമ്പർ മാറാതെ ഫൈബറിലൂടെ ലഭ്യമാണ് . വിച്ഛേദിക്കപ്പെട്ട കൺക്ഷനുകൾ കുടിശിക ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി , സൗജന്യ 4ഏ സിം എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.