ഇടമറ്റം: പുത്തൻ ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 12 മുതൽ 14 വരെ നടക്കും. 12 നും 13 നും വൈകിട്ട് 6.30ന് ഭജന, കളമെഴുത്തും പാട്ടും. 14ന് മകരവിളക്ക് ദിവസം രാവിലെ 5.30 ന് നെയ്യഭിഷേകം, 10ന് ശ്രീബലി എഴുന്നള്ളത്ത്, 12ന് നവകാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് വിശേഷാൽ ദീപാരാധന, ഭജന, 7ന് കളമെഴുത്തും പാട്ടും, 9ന് പള്ളിനായാട്ട്, 10ന് പള്ളിനായാട്ട് എതിരേൽപ് .