പാലാ: കെ.എസ്.ടി.എ കോട്ടയം ജില്ലാ സമ്മേളനം പാലാ മഹാത്മാ ഗാന്ധി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ഡി. മാന്നാത്ത്, എൽ. മാഗി എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ പി.എൻ ജോസഫ് സ്വാഗതവും, ജില്ലാ സെക്രട്ടറി കെ. സാബു ഐസക്ക് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ കെ.പ്രകാശൻ രക്തസാക്ഷി പ്രമേയവും, പി.ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.ഹരികുമാർ സംഘടനാ റിപ്പോർട്ടും, കെ.സാബു ഐസക്ക് പ്രവർത്തന റിപ്പോർട്ടും, വി.എൻ സുരേഷ് വരവ് ചിലവ് അവതരിപ്പിച്ചു. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ഷിജി വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സജേഷ് ശശി, പി.എം ജോസഫ്, കെ.ഹരികുമാർ, കെ.വി അനീഷ് ലാൽ, ബി.ശ്രീകുമാർ, അനിത സുശീൽ, വി.കെ.ഷിബു, കെ.ജെ പ്രസാദ്, കെ.എസ് അനിൽകുമാർ, ബിറ്റു പി.ജേക്കബ്, ടി. രാജേഷ് വി.എൻ സുരേഷ് എന്നിവർ പങ്കെടുത്തു.