പാലാ : പാലായുടെ കായികാചാര്യൻ വി.സി.ജോസഫിന് അർഹിക്കുന്ന ആദരവൊരുക്കി പാലായിലെ ശിഷ്യഗണം. നാല് പതിറ്റാണ്ടോളം കായിക മേഖലക്കായി ജീവിതം ഉഴിഞ്ഞുവെച്ച വി.സി ജോസഫിന്, അദ്ദേഹത്തിന്റെ തട്ടകമായ പാലാ സ്‌റ്റേഡിയത്തിലാണ് 'ഗുരുപാദേ' ആദരവ് അർപ്പിച്ചത്.

ഗുരുപാദേ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ആന്റാേ ജോസ് പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണം നടത്തി. ശിഷ്യർ ഒരുക്കിയ മംഗളപത്രം വി.സി.സാറിന് സമർപ്പിച്ചു. സീനിയർ ടെക്‌നിക്കൽ ഒഫീഷ്യൽ എസ്. പഴനിയ പിള്ള, അക്വാറ്റിക് അസോ. ജില്ലാ പ്രസിഡന്റ് അഡ്വ.ബിനു പുളിക്കകണ്ടം, വോളിബോൾ താരം ഡോ.ജോർജ് മാത്യു, പ്രൊഫ. സാബു ഡി. മാത്യു, ബാസ്‌ക്കറ്റ് ബോൾ താരങ്ങളായ സി.വി.സണ്ണി, വി.സി.പ്രിൻസ്, അത് ലറ്റ് സാബു എം.ജി, കെ.ജെ. അരുൺ, എസ്. ചിത്ര, ജോസ് ജോർജ്, ബിനോയ് തോമസ്, സന്തോഷ് പാറയിൽ, സുനിൽ ജോസഫ്, അരുൺ കെ ജോസഫ്, ജോസ് ജോർജ്, കെ.ആർ.സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു.