അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ വാദ്ധക്യകാല പെൻഷൻ ലഭിക്കാത്തവർ ഒട്ടേറെപ്പേരുള്ളതായി കണ്ടെത്തൽ. . 70 വയസ് പിന്നിട്ടവർ മാത്രം പത്തോളംപേരുണ്ട്.
വയസ് തെളിയിക്കൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പെൻഷൻ ലഭിക്കുന്നതിന് തടസ്സമായിത്തീരുന്നത്. അടിമാലി പഞ്ചായത്തിലെ പ്രധാന ആദിവാസി സങ്കേതമാണ് കുറത്തിക്കുടി.
കുടിയിൽ നിന്ന് അടിമാലിക്കുള്ള ദൂരം 40 കിലോമീറ്ററിലേറെയാണ് ഇതിൽ പകുതിയോളം ദുർഘട പാത താണ്ടണം. ഇത്തരം പ്രതിബന്ധങ്ങൾ തരണം ചെയ്ത് പഞ്ചായത്ത് ഓഫിസിൽ എത്തി നൽകിയ അപേക്ഷകളിൽ പലരും വിവിധ കാരണങ്ങൾ നിരത്തി നിരസിക്കുകയാണത്രെ.
വയസ് തെളിയിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലെന്നതാണ് അപേക്ഷ നിരസിക്കുന്നതിനുള്ള പ്രധാന കാരം. ഇതിനുള്ള നടപടി ക്രമങ്ങൾ വ്യക്തമായി അറിയാത്തവരും കുടിയിലുണ്ട്. ഇത്തരം സാഹചര്യത്തിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.