കുറിച്ചി: ക്ഷീരവികസനവകുപ്പിന്റെയും പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സചിവോത്തമപുരം ക്ഷീരസംഘത്തിൽ ക്ഷീരസംഗമം നടന്നു. പൊതുസമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് കാലിത്തീറ്റ സബ്‌സിഡി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡയറി ഡയറക്ടർ വി.പി സുരേഷ്‌കുമാർ മുഖ്യപ്രഭാഷണവും, ഡപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ പദ്ധതി വിശദീകരണവും നടത്തി. കാംകോ മുൻ ബോർഡ് അംഗം സി.കെ ശശിധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത സുശീലൻ, റോയി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്, ബ്ലോക്ക് മെമ്പർമാരായ ഇ.ആർ സുനിൽകുമാർ, കെ.രജനിമോൾ, മേഖലാ യൂണിയൻ മെമ്പർമാരായ സോണി ഈറ്റയ്ക്കൽ, ജോണി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ പ്രീതാകുമാരി, പ്രശാന്ത് മനന്താനം, സംഘം പ്രസിഡന്റുമാരായ പി.വി ജോർജ്, മുകുന്ദ ദാസ്, വൈസ് പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, ജോർജ് കാഞ്ഞിരത്തുംമൂട്ടിൽ, അമ്പിളിക്കുട്ടൻ, പി.പി സുഗുണൻ, ഗോയി പാടാച്ചിറ, മാർട്ടി സനൽകുമാർ, ക്ഷീരവികസന ഓഫീസർ എന്നിവർ പങ്കെടുത്തു.