caritas

കോട്ടയം : ഡയമണ്ട് ജുബിലി ആഘോഷിക്കുന്ന കാരിത്താസ് ആശുപത്രിയിൽ ആരംഭിക്കുന്ന കാരിത്താസ് സ്‌പോർട്‌സ് ഇഞ്ചുറി ആൻഡ് അഡ്വാൻസ്ഡ് ആർത്രോസ്‌കോപ്പി സെന്റർ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ നിർവഹിക്കും. ആശുപത്രി ഡയറക്ടർ റവ.ഡോ ബിനു കുന്നത്ത്, കാരിത്താസ് ആശുപത്രി അസി. ഡയറക്ടർ ഫാ.ജിനു കാവിൽ, ഡോ.കുര്യൻ ഫിലിപ്പ്, ഡോ.ജോസ് ജെയിംസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ, ഡോ.ആനന്ദ് കുമരോത്ത് എന്നിവർ പങ്കെടുക്കും. അത്യാധുനിക താക്കോൽദ്വാര ശസ്ത്രക്രിയ, സ്‌പോർട്‌സ് ഫിസിയോതെറാപ്പി, സ്‌പോർട്‌സ് ന്യൂട്രീഷൻ എന്നീ സൗകര്യങ്ങളുണ്ട്.