vaxin

കോട്ടയം : ജില്ലയിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കുള്ള കരുതൽ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പ്പോരാളികൾ, ഇതര രോഗങ്ങളുള്ള 60 വയസിനു മുകളിലുള്ളവർ എന്നിവർക്കാണ് കരുതൽ വാക്‌സിൻ നൽകുക. ആദ്യ ദിനം 29 കേന്ദ്രങ്ങളിലാണ് മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത്. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ടവരാണ് മൂന്നാം ഡോസിന് അർഹരാവുക. മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കേണ്ടതില്ല.

364 പേർക്ക് കൂടി കൊവിഡ്

ഇന്നലെ 364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 192 പേര്‍ രോഗമുക്തരായി. നിലവില്‍ 2870 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347761 പേര്‍ കൊവിഡ് ബാധിതരായി. 341875 പേര്‍ രോഗമുക്തി നേടി. 12883 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ :

കോട്ടയം - 66, ചങ്ങനാശ്ശേരി - 28, അതിരമ്പുഴ - 12, മീനച്ചിൽ, രാമപുരം - 11, ആർപ്പൂക്കര, പാലാ, പനച്ചിക്കാട്, ചിറക്കടവ്, തലയോലപ്പറമ്പ് - 9, പുതുപ്പള്ളി, വാകത്താനം - 8 ഏറ്റുമാനൂർ, മുണ്ടക്കയം, വിജയപുരം, മാടപ്പള്ളി, അയ്മനം, കൂട്ടിക്കൽ - 7 എലിക്കുളം, കാഞ്ഞിരപ്പള്ളി, കങ്ങഴ, വെള്ളാവൂർ, മണർകാട്, കറുകച്ചാൽ - 6 കടുത്തുരുത്തി, അയർക്കുന്നം, ഈരാറ്റുപേട്ട - 5.