പാലാ: മഹാകവി പാലാ നാരായണൻ നായർക്ക് പാലാ നഗരത്തിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ബഡ്ജറ്റ് സമ്മേളനം സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതോടൊപ്പം മന്നം ജയന്തിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. യൂണിയന്റെ 84ാമത് വാർഷിക പൊതുയോഗവും നടന്നു. യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ 2021-22 വർഷത്തേക്ക് ഒന്നര കോടി രൂപാ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ രഘുനാഥൻ നായർ അവതരിപ്പിച്ചു.
പുത്തൂർ പി.എൻ പരമേശ്വരൻ നായർ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, സതീഷ് കല്ലക്കുളം, മനോജ് മാഞ്ചേരി, ഉണ്ണി കുളപ്പുറം, സി.പി. രവീന്ദ്രൻ നായർ, രോഹിണി ഭായ് ഉണ്ണിക്കൃഷ്ണൻ, റ്റി.വി. ജയമോഹൻ എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യൂണിയൻ ആസ്ഥാന മന്ദിരനിധിയിലേക്ക് സാജൻ, മനോജ് മോഹൻ, അഡ്വ. പി.കെ. ലാൽ, പി.ജി. ഗോപാലകൃഷ്ണൻ നായർ, സി.എൻ. രാമചന്ദ്രൻ നായർ, പി.എൻ. പരമേശ്വരൻ നായർ, ഉണ്ണി കുളപ്പുറം, രോഹിണി ഭായ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംഭാവന യുണിയൻ പ്രസിഡന്റിനെ ഏല്പിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ്് രാമപുരം പി.എസ്. ഷാജികുമാർ സ്വാഗതവും എൻ.എസ്.എസ്. ഇൻസ്‌പെക്ടർ കെ.എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.