ആയാംകുടി: ശ്രീനാരായണ ഗുരുവിന്റെ ദർശനവും സന്ദേശങ്ങളും ലോകം പഠനവിഷയമാക്കണമെന്നും ആത്മീയതയിലൂന്നിയ ഭൗതിക വളർച്ചയാണ് എസ്എൻ.ഡി.പി യോഗത്തിന്റെ മുഖമുദ്രയെന്നും കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 1920ാം നമ്പർ ആയാംകുടി ശാഖയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 1449 നമ്പർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി അദ്ധ്യക്ഷത വഹിച്ചു . യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി മെമ്പർ സജീഷ് മണലേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
യൂണിയൻ കൗൺസിലർ സന്തോഷ് മരങ്ങാട്ടിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.വി ധനേഷ്, രാഹുൽ മരങ്ങാട്ടിൽ, കെ.എൻ പുരുഷോത്തമൻ, ശ്രീനിവാസൻ പുളിക്കാട്, പി.കെ പ്രകാശ്, സജി സി.വി, പി.കെ പ്രശോഭനൻ, കെ.എൻ അരവിന്താക്ഷൻ, സോമൻ കണ്ണംപുഞ്ചയിൽ, രവീന്ദ്രൻ ഐക്കരപ്പറമ്പിൽ, സലി ശശി, ഓമന ചന്ദ്രബാബു, പി.സി സാനു, അജിമോൻ കാലായിൽ, കെ.കെ. ശശി, ഗോപൻ തൊണ്ടുങ്കൽ, വേണു കുഴിക്കാട്ട്, അക്ഷയ് പി എസ്, കൃഷ്ണവേണി സതീശൻ, എന്നിവർ പ്രസംഗിച്ചു. ശാഖായിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ബിബിൻ ചന്ദ്രബാബു സ്വാഗവും സെക്രട്ടറി അഖിൽ എം ആർ ആമുഖ പ്രസംഗവും വൈസ് പ്രസിഡന്റ് അരുൺ എൻ.ആർ നന്ദിയും പറഞ്ഞു..